Site icon Fourteen Kerala – 14 Kerala News

വീടിനകത്ത് വെച്ച് പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി ശാലിനി (37) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഒരാഴ്ച മുൻപാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീടിനകത്തെ ഗ്യാസ് കുറ്റിയുടെ സമീപത്തുവച്ചാണ് പാമ്പുകടിയേറ്റതെന്നാണ് വിവരം. പാമ്പുകടിയേറ്റതിനെ തുടർന്ന് ശാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു.

നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപ്രതീക്ഷിതമായുണ്ടായ പാമ്പുകടിയേറ്റുള്ള മരണം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

Exit mobile version