Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി സബ്ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി


താമരശ്ശേരി: താമരശ്ശേരി സ്പാർക്ക് ഫൈറ്റേഴ്സ് ബോക്സിങ് റിങ്ങിൽ വെച്ച് നടന്ന താമരശ്ശേരി സബ്ജില്ലാ ബോക്സിങ് മത്സരങ്ങൾ താമരശ്ശേരി സബ് ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.

നോബിൾ കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ്ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ബേസിൽ സി.എസ് ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ ജോയിൻ സെക്രട്ടറി ദേവൻ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയാസ്, അനീസ്, ഗഫൂർ പ്രസംഗിച്ചു.

കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായ ബോക്സിങ് മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്ന് വ്യത്യസ്ത കാറ്റഗറികളിലായി 50 ഓളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല ബോക്സിങ്ങിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടി.

Exit mobile version