Site icon Fourteen Kerala – 14 Kerala News

ഓണക്കാലത്ത് സർവകാല റെക്കോർഡുകൾ തകർത്ത് കെഎസ്ആർടിസി; ഒറ്റദിന കളക്ഷൻ 10.8 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്ത് എക്കാലത്തെയും ഉയർന്ന റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31-ലെ കണക്കുപ്രകാരം ടിക്കറ്റ് വരുമാനത്തിൽ നിന്ന് മാത്രം 10.8 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ഇതിനുമുമ്പ് കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടി രൂപയായിരുന്നു ഓണക്കാലത്തെ മുൻകാല കളക്ഷൻ റെക്കോഡ്.

ഓണത്തിരക്ക് പൂർണ്ണമായും കണക്കിലെടുത്ത് ഇത്തവണ ആകെ 4461 സർവീസുകളാണ് കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മികച്ച യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനുമായി നിരവധി ദീർഘദൂര സർവീസുകളും പ്രത്യേക സ്പെഷ്യൽ സർവീസുകളും കമ്പനി നടത്തിയിരുന്നു.

ദൂരയാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർധനവാണ് ഈ റെക്കോഡ് വരുമാനത്തിലേക്ക് എത്തിച്ച പ്രധാന കാരണം. ചതയം ദിനത്തിൽ മാത്രം കെഎസ്ആർടിസിക്ക് 8.07 കോടി രൂപയുടെ റെക്കോഡ് കളക്ഷനാണ് ലഭിച്ചത്. ഈ ഒറ്റ ദിവസത്തിൽ മാത്രം ആകെ 22,02,992 പേരാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്. കൂടാതെ ഉത്രാട ദിനത്തിൽ 7.88 കോടി രൂപയും, തിരുവോണ ദിനത്തിൽ 4.77 കോടി രൂപയും വരുമാനമായി നേടാൻ സ്ഥാപനത്തിന് സാധിച്ചു.

Exit mobile version