കാസര്‍കോട്: കാഞ്ഞിരപൊയിലില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചായ്യോത്തെ സാദിഖ്( 40 ) ആണ് മരിച്ചത്.
കാഞ്ഞിരപ്പൊയില്‍ കുളങ്ങാട് കാലിക്കടവിലെ പി ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
കുളങ്ങാട്ട് നിന്നും ചെങ്കല്ല് കയറ്റി പെരളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ അരിക് ഇടിഞ്ഞതോടെ നിയന്ത്രം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു.
