Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവ് ലോഡ്ജ് മുറിയിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : കുറ്റ്യാടി വയനാട് റോഡിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതോങ്കര മാവുള്ള പറമ്പിൽ വീട്ടിൽ മോഹൻദാസിന്റെ മകൻ അനിൽ കുമാർ (അനിൽ കുമാർ – 43) ആണ് മരിച്ചത്. ലോഡ്ജിൽ നാലുമാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അനിൽ.

ഇന്ന് രാവിലെ ലോഡ്ജ് മുറിയിലെ ബാത്റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version