Site icon Fourteen Kerala – 14 Kerala News

കൈയ്യിൽ വിലങ്ങും ഐഡി കാർഡും, ഒപ്പം എയർ പിസ്റ്റളും! ഡാൻസാഫ് സബ് ഇൻസ്പെക്ടർ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് : ഫറോക്കിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് എംഡിഎംഎ വിറ്റ യുവാവ് പിടിയിലായി. ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത നീക്കത്തിൽ രാമനാട്ടുകര വൈദ്യരങ്ങാടിയിൽ നിന്ന് അറസ്റ്റിലായത്.

യഥാർത്ഥ ലഹരിമരുന്ന് വിൽപ്പനക്കാരിൽ നിന്ന് സബ് ഇൻസ്പെക്ടർ ചമഞ്ഞ് ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷം, ഇവ സ്വയം മറിച്ചു വിൽക്കുന്നതായിരുന്നു പ്രതിയുടെ രീതി. ഇയാളിൽ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയർ പിസ്റ്റൾ, കൈവിലങ്ങ്, വ്യാജ സബ് ഇൻസ്പെക്ടർ ഐഡി കാർഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Exit mobile version