Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ മുന്നേറ്റം

കോഴിക്കോട്: സ്വർണവിലയിൽ പുതിയ മുന്നേറ്റം. ഇന്ന് ഗ്രാമിന് 80 രൂപ കൂടി 15,030 രൂപയും പവന് 640 രൂപ വർധിച്ച് 1,20,240 രൂപയുമായി ഉയർന്നു. കഴിഞ്ഞ വ്യാപാര ദിവസമായ 22ന് രണ്ടു തവണയായി സ്വർണ വില വർധിച്ചിരുന്നു. ശനിയാഴ്ച പവന് 1,19,600 രൂപയായിരുന്നു ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയത്.

103 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി ഇപ്പോൾ എത്തിനിൽക്കുന്നത്. തുടർച്ചയായ വർധനവിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വില 1,20,000 രൂപയ്ക്ക് മുകളിലെത്തുമെന്ന നിഗമനത്തിലായിരുന്നു വിപണി. ഇത് ശരിവെക്കുന്നതാണ് ഇന്നത്തെ വില വർധന. മെയ് 13-നാണ് ഇതിനുമുമ്പ് സ്വർണം 1,20,000 രൂപയ്ക്ക് മുകളിലെത്തിയത്.

അന്ന് 1,23,120 രൂപയായിരുന്നു വില. യു.എസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളും ക്രൂഡ് ഓയിൽ വില കുറഞ്ഞതിനെ തുടർന്ന് യു.എസ് ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. യു.എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി സ്വർണവിലയെ സ്വാധീനിക്കുക ഈ രംഗത്തെ പുരോഗതികളായിരിക്കും. അതേസമയം, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ വർധിച്ച് 12,350 രൂപയായും പവന് 98,800 രൂപയായും ഉയർന്നിട്ടുണ്ട്.

Exit mobile version