Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി ടി ഷനൽ (40) ആണ് മരിച്ചത്.

തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം നടന്നത്. ഷനൽ സഞ്ചരിച്ച ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഷനലിന്റെ തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന ഷനൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരിച്ചത്.

അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയാണ് ഉയർന്നത്. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയിൽ ചന്ദ്രന്റെ മകനാണ് ഷനൽ. നിലവിൽ കുടുംബസമേതം എടക്കരയിലാണ് താമസം.ഭാര്യ അമ്പിളി.

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.നരിക്കുനി ഫയർ സ്റ്റേഷനിലെ മികച്ച ഉദ്യോഗസ്ഥനായിരുന്ന ഷനലിന്റെ മരണത്തിൽ സഹപ്രവർത്തകർക്കിടയിലും നാട്ടുകാർക്കിടയിലും ദുഃഖം പരന്നു.

ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് അധികൃതരും അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.

Exit mobile version