Site icon Fourteen Kerala – 14 Kerala News

യാത്രക്കാർക്കായി മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു

കൊല്ലം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിലും ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

യശ്വന്ത്പൂർ ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത് – യശ്വന്ത്പൂർ ജങ്‌ഷൻ എക്സ്പ്രസ് സ്പെഷ്യൽ (06573/06574) വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് സർവീസ് നടത്തുന്നത്. യശ്വന്ത്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച പുറപ്പെടുന്ന 06573-ാം നമ്പർ ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 10.04നും, ചെങ്ങന്നൂരിൽ 10.25നും, മാവേലിക്കരയിൽ 10.37നും, ശാസ്താംകോട്ടയിൽ 11.13നും എത്തി യഥാക്രമം ഒരു മിനിറ്റ് വീതം നിർത്തും.

22ന് തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന 06574-ാം നമ്പർ ട്രെയിൻ ശാസ്താംകോട്ടയിൽ വൈകിട്ട് 4.32നും, മാവേലിക്കരയിൽ 5.06നും, ചെങ്ങന്നൂരിൽ 5.18നും, ചങ്ങനാശേരിയിൽ 5.38നും എത്തിച്ചേരും.

എസ്എംവി ബംഗളൂരു – തിരുവനന്തപുരം നോർത്ത് – ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ (06575/06576) ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ശനിയാഴ്ച എസ്എംവി ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06575-ാം നമ്പർ ട്രെയിൻ ചങ്ങനാശേരിയിൽ രാവിലെ 6.50നും, ചെങ്ങന്നൂരിൽ 7.15നും, മാവേലിക്കരയിൽ 7.29നും, ശാസ്താംകോട്ടയിൽ 8.10നും എത്തും.

23ന് തിരുവനന്തപുരത്തുനിന്ന് മടങ്ങിപ്പോകുന്ന 06576-ാം നമ്പർ ട്രെയിൻ ശാസ്താംകോട്ടയിൽ പകൽ 1.58നും, മാവേലിക്കരയിൽ 2.33നും, ചെങ്ങന്നൂരിൽ 2.43നും, ചങ്ങനാശേരിയിൽ 3.03നും എത്തിച്ചേരും. ഈ ട്രെയിനുകൾക്ക് 28നും 29നും സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

Exit mobile version