പാലക്കാട്: തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വ്യത്യസ്തമായി ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ. ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.
സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണെന്നും, വസ്ത്രധാരണത്തിലും സ്വാതന്ത്ര്യമുണ്ടെന്നും, ഇത് വിവേചനങ്ങൾക്കും വേർതിരിവുകൾക്കുമെതിരായ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
