Site icon Fourteen Kerala – 14 Kerala News

കൊച്ചുമകളെ പീഡിപ്പിച്ച യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, പോലീസ് സ്റ്റേഷനിലേക്ക് റോഡിലൂടെ വലിച്ചിഴച്ച് മുത്തശ്ശി

കരൂർ: നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവാവിനെ മുത്തശ്ശി അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. തമിഴ്നാട് കരൂരിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നിരിക്കുന്നത്. കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്യനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

നാല് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ഉപദ്രവിച്ചെന്നാണ് മുത്തശ്ശി ആരോപിക്കുന്നത്. പെൺകുട്ടിയിൽ നിന്നാണ് പീഡനവിവരം മുത്തശ്ശിയറിഞ്ഞത്. ഇതേതുടർന്ന് പ്രകോപിതയായ മുത്തശ്ശി യുവാവിനെ തേടിയിറങ്ങുകയും അരിവാൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ മാണിക്യന്റെ ശരീരത്തിൽ പത്തോളം ഇടങ്ങളിൽ വെട്ടേറ്റതായി വിവരമുണ്ട്. ഇതിനുപുറമെ, വിവരമറിഞ്ഞെത്തിയ നാട്ടുകാരും യുവാവിനെ മർദ്ദിച്ചു. തുടർന്ന് മുത്തശ്ശി ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു.

Exit mobile version