Site icon Fourteen Kerala – 14 Kerala News

മഹാരാഷ്ട്രയിൽ നടന്ന സി.ബി.എസ്.ഇ തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കൊച്ചി: സി.ബി.എസ്.ഇ സൗത്ത് സോൺ തായ്‌ക്വണ്ടോ മത്സരത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മഹാരാഷ്ട്രയിൽ വെച്ച് നടന്ന മത്സരത്തിൽ വെച്ച് പരിക്കേറ്റത്.

വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് എയർ ലിഫ്റ്റ് ചെയ്താണ് കൊച്ചിയിലെത്തിച്ചത്. നിലവിൽ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് വിദ്യാർത്ഥിയുള്ളത്.
മത്സരത്തിനിടെ ഫൗൾ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിച്ചു. റഫറിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി കുടുംബം സി.ബി.എസ്.ഇ ചെയർമാന് പരാതി നൽകി.

Exit mobile version