Site icon Fourteen Kerala – 14 Kerala News

കള്ളക്കടൽ മുന്നറിയിപ്പിൽ വിറച്ച് തീരദേശങ്ങൾ; തിരുവനന്തപുരം മുതൽ തൃശൂർ വരെ ജാഗ്രതാ നിർദ്ദേശം, കടലിലിറങ്ങുന്നതിന് കര്‍ശന വിലക്ക്

കോഴിക്കോട്: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ 1.0 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version