പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് കുത്തേറ്റത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പാപ്പാനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോന്നി ആന പരിപാലന കേന്ദ്രത്തിൽ വലിയൊരു സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ആനകളെ പരിപാലിക്കുന്നത്. ഇങ്ങനെയൊരു കേന്ദ്രത്തിൽ ഇത്തരം ദാരുണ സംഭവം നടന്നത് നാട്ടുകാരെയും വിനോദസഞ്ചാരികളെയും വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ഏറെ നാളായി ആന പരിപാലന രംഗത്ത് പരിചയമുള്ള പാപ്പാന്മാരാണ് ഇവിടെ ജോലി ചെയ്യുന്നത്
