Site icon Fourteen Kerala – 14 Kerala News

പെരിന്തൽമണ്ണയിൽ ആംബുലൻസിൽ കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ആംബുലൻസിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്ന് ആംബുലൻസിൽ കൊണ്ടുവന്ന അമ്പതു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആംബുലൻസിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.  

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍ തിരൂരങ്ങാടി പൂമണ്ണ  സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ,  മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി  ചോനേരി മഠത്തില്‍ മുഹമ്മദാലി എന്നിവരാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു പൊലീസ് – എക്സൈസ് അധികൃതരുടെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് കഞ്ചാവ് കടത്തിന്  ആംബുലന്‍സ് ഉപയോഗിച്ചതെന്ന് പ്രതികള്‍ പൊലീസിനോട്  പറഞ്ഞു. 

Exit mobile version