Site icon Fourteen Kerala – 14 Kerala News

ചുരം ഇറങ്ങുകയോ കയറുകയോ വേണ്ട….! വയനാട്ടിൽ അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ

കൽപ്പറ്റ: വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചും അത്യാവശ്യമില്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നും കളക്ടർ വ്യക്തമാക്കി.

സുരക്ഷ മുൻനിർത്തി ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേനകളും പോലീസും സ്ഥലത്ത് സജ്ജമായി രംഗത്തുണ്ട്.

Exit mobile version