കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിൽ കൺട്രോൾ റൂമുകൾ സജ്ജമാക്കി. കോട്ടയം പാലായിൽ ദുരിതാശ്വാസ ക്യാമ്പും പ്രവർത്തനം ആരംഭിച്ചു.മഴക്കെടുതിയിൽ സഹായം ആവശ്യമുള്ളവർക്ക് ഉടൻ വിവരം നൽകുന്നതിനായി ജില്ലാ-താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളാണ് തുറന്നത്.
കോട്ടയം
ജില്ലാ കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കവും മറ്റു പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യത്തിലുള്ളവരുമായ എല്ലാ ആളുകളും ക്യാമ്പിൽ എത്തിച്ചേരണമെന്ന് നഗരസഭ അറിയിച്ചു.
ഫോണ്‍: 9946934202, 9895143097
ഇടുക്കി
ഫോണ്‍: 04862233111, 9383463036
പത്തനംതിട്ട
ജില്ലാ കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ് – 1077, 04682322515, 8078808915
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ : കോഴഞ്ചേരി – 0468 2222221,മല്ലപ്പള്ളി – 0469 2682293
അടൂര്‍ – 0473 224826,റാന്നി – 04735 227442,തിരുവല്ല – 0469 2601303
കോന്നി – 0468 2240087
ഫോറസ്റ്റ് ഡിവിഷന്‍ :റാന്നി – 9188407515,കോന്നി – 9188407513
ഫയര്‍ കണ്‍ട്രോള്‍ റൂം :0468 2222001,9497920089
മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാന്‍ എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു.
ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണില്‍ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
