Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊയിലാണ്ടിയിൽ മുൻ പഞ്ചായത്ത് അംഗത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യ; ദേഹത്ത് പെട്രോളൊഴിച്ച തീകൊളുത്തിയ വയോധികൻ മരിച്ചു

കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയിലെ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി പടിക്കൽ കണ്ടി രവി (65) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വ്യാഴാഴ്ച രാത്രി 9.30-ഓടെ മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ. അനിൽകുമാറിന്റെ വീട്ടുപറമ്പിൽ വെച്ചായിരുന്നു സംഭവം. ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ രവിയെ, തീ ആളിപ്പടരുന്നത് കണ്ട സമീപവാസികളാണ് ആദ്യം രക്ഷപ്പെടുത്താൻ ശ്രമിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.

ഫയർഫോഴ്‌സ് ഏർപ്പാടാക്കിയ ആംബുലൻസിൽ രവിയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പൊള്ളൽ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version