Site icon Fourteen Kerala – 14 Kerala News

വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആറ് പേർക്ക് പൊള്ളലേറ്റു, മൂന്നുപേരുടെ പേരുടെ നില ഗുരുതരം

തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പൊള്ളലേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിലെ ബാറിലാണ് ഇന്നലെ രാത്രി 9.30 ഓടെ സംഭവം. ബാറിനുള്ളിൽ തർക്കം രൂക്ഷമായതിന് പിന്നാലെ ഒരു സംഘം പുറത്തേക്ക് പോയി പെട്രോൾ വാങ്ങി വന്നു.

തുടർന്ന് എതിർ സംഘത്തിന് ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.പെട്രോൾ ഒഴിച്ചയാൾ ഉൾപ്പെടെയാണ് 6 പേർക്ക് പൊള്ളലേറ്റത്. നന്നാട്ടുകാവ് സ്വദേശി അനീഷ്, അരുണ്‍, നൗഫല്‍, റിയാസ് എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. അനീഷിന്റെ അരക്ക് താഴേക്ക് പ്രത്യേകിച്ച് ഗുരുതര പൊള്ളലുണ്ട്.

പൊള്ളലേറ്റവരെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ കാപ്പ കേസ് പ്രതി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. റിയാസ് നേരത്തെ കാപ്പ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

സംഭവത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. ബാറിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. അനീഷിനെയും കൂട്ടാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Exit mobile version