Site icon Fourteen Kerala – 14 Kerala News

സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; പവന്‍ ഖേര സിജെപി സമരവേദിയില്‍

ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന പരിസ്ഥിതി-വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് പവന്‍ ഖേര സിജെപി സമരവേദിയില്‍ എത്തി സോനം വാങ്ചുകിനെ സന്ദര്‍ശിച്ചു. സമരവേദിയില്‍ എത്തുന്ന ആദ്യ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് പവന്‍ ഖേര.

സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ രോഷം സ്വാഭാവികം. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ തകരുന്നത് സാധാരണക്കാരുടെ സ്വപനം. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ തുറന്ന കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷി ഉണര്‍ത്തുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. രാഷ്ട്രീയക്കാരനോ പാര്‍ലമെന്റംഗമോ ആയല്ല, മറിച്ച് യുവതലമുറ നേരിടുന്ന പ്രതിസന്ധികളില്‍ ആഴത്തില്‍ അസ്വസ്ഥനായ ഒരാളെന്ന നിലയ്ക്കാണ് ഈ കത്തെന്ന് സമരക്കാരെ അഭിസംബോധനചെയ്തുകൊണ്ട് തരൂര്‍ വ്യക്തമാക്കി.

രാജ്യത്തെ പരീക്ഷാക്രമക്കേടുകളില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വിദ്യാര്‍ഥികളുമായി സംവദിക്കും.

Exit mobile version