Site icon Fourteen Kerala – 14 Kerala News

കോഴിയിറച്ചിക്ക് തീവില; ഒരു കിലോയ്ക്ക് 300 രൂപയോടടുത്തി, മുട്ട വിലയും മുകളിലേക്ക്


കോഴിക്കോട്: വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴിയിറച്ചിയുടെ വില ഒരാഴ്ചയ്ക്കിടെ കുത്തനെ കൂടി. വിപണിയിൽ ഒരു കിലോ കോഴിയിറച്ചിക്ക് 300 രൂപയോടടുത്തിരിക്കുകയാണ്. കോഴിയിറച്ചിക്കൊപ്പം കോഴിമുട്ടയുടെ വിലയും വർധിച്ചിട്ടുണ്ട്.

ഒരു മുട്ടയ്ക്ക് ഇപ്പോൾ 8.50 രൂപയാണ് നിരക്ക്. ബീഫിന്റെ വിലയും റെക്കോർഡ് നിലയിലെത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 450 രൂപ മുതൽ 500 രൂപ വരെയാണ് ഒരു കിലോ പോത്തിറച്ചിയുടെ വില. ചില സ്ഥലങ്ങളിൽ ഇത് 510 രൂപ വരെ ഉയർന്നിട്ടുണ്ട്.മത്തിയുടെ വിലയിലും വൻ വർധനവുണ്ടായി.

ട്രോളിങ് നിരോധനവും കടലിൽ നിന്നുള്ള മത്സ്യലഭ്യതയിൽ വന്ന കുറവുമാണ് മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ വില വർധിക്കാൻ പ്രധാന കാരണം. ഒരേസമയം മാംസ-മത്സ്യ വിപണികളിലുണ്ടായ ഈ വിലവർധന സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ തോതിലാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

Exit mobile version