കോഴിക്കോട്: അരൂര്‍ മാവേലി സ്റ്റോറില്‍ ജോലി ചെയ്യുന്നതിനിടെ താല്‍ക്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. വി.ടി. നിഷയ്ക്കാണ് ഇന്നലെ വൈകിട്ടോടെ കടയുടേക്കുള്ളില്‍ നിന്ന് കടിയേറ്റത്. ഉടൻ തന്നെ നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ മാവേലി സ്റ്റോറില്‍ നിന്ന് ജീവനക്കാര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത് ഇതാദ്യമല്ല. രണ്ടാഴ്ച മുമ്പ് മറ്റൊരു ജീവനക്കാരിയായ മല്ലികയ്ക്കും സമാനമായ രീതിയില്‍ പാമ്പുകടിയേറ്റിരുന്നു. കടയ്ക്കുള്ളില്‍ പാമ്പുകളുടെ ശല്യം രൂക്ഷമാണെന്ന പരാതിയെത്തുടര്‍ന്ന്, പാമ്പിനെ പിടികൂടുന്നതിനായി പ്രത്യേക സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തും.
