Site icon Fourteen Kerala – 14 Kerala News

റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം

തിരുവല്ല: റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം. റോഡിൽ വീണ സ്ത്രീയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.

മല്ലപ്പള്ളി വള്ളിക്കാട്ടിൽ വീട്ടിൽ മറിയക്കുട്ടി ആണ് മരിച്ചത്. മല്ലപ്പള്ളി വെസ്റ്റ് വൈ.എം.സി.എക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകിടക്കുകയായിരുന്ന മറിയാമ്മയെ കോട്ടയം – പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ മറിയാമ്മയുടെ തലയിലൂടെ ബസ്സിന്റെ ചക്രങ്ങൾ കയറിയിറങ്ങി. . മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version