ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ 3-2 ന് തകർത്ത് അർജന്‍റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ മത്സരത്തിലെ റഫറിയുടെ വിവാദ തീരുമാനങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രിഎം ബി രാജേഷ്. ഈജിപ്തിന്റെ ഗോൾ അനുവദിക്കാതിരുന്ന വാറിന്റെ നടപടി തെറ്റായിരുന്നുവെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു..
1986 മുതൽ ഞാനൊരു അർജൻറീന ആരാധകനാണ്. അർജൻറീന തോറ്റപ്പോഴും ‘ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ’ എന്ന മട്ടിൽ അർജൻറീനിയൻ ഫുട്ബോളിനെ കാല്പനികമായി സ്നേഹിക്കുന്നയാൾ. പക്ഷേ ഇന്ന് പറയട്ടെ ഫുട്ബാളാണ് മറ്റെന്തിനേക്കാൾ പ്രധാനം.ഫുട്ബാൾ പോലെ വേഗമേറിയ ഒരു കളിയിൽ മുടിനാരിഴയിൽ തട്ടിയതിന് ഗോൾനിഷേധിക്കുന്നതുപോലുള്ള ബോറൻ സാങ്കേതികത്വം VARലൂടെ അടിച്ചേല്പിക്കുന്നതും ഹൈഡ്രേഷൻ ബ്രേക്കുമെല്ലാം അതിൻ്റെ സ്വാഭാവികതയെ നശിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
