Site icon Fourteen Kerala – 14 Kerala News

വയനാട് കള്ളാടി മണ്ണിടിച്ചില്‍: ‘മണ്ണിനടിയല്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്, ചിലരെ രക്ഷപ്പെടുത്തി’ – വാര്‍ഡ് മെമ്പര്‍

വയനാട്: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി. ചിലരെ രക്ഷപ്പെടുത്തി. പാലം നിറയെ മണ്ണി നിറ‍ഞ്ഞിട്ടുണ്ട്. ​ഗതാ​ഗതം പൂർണമായി തടസ്സപ്പെട്ടിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ജിതിൻ‌ പറഞ്ഞു. മണ്ണിടിഞ്ഞ സമയത്ത് പാലത്തിലും ആളുകളും ഉണ്ടായിരുന്നുവെന്ന് അദേഹം പറഞ്ഞു.

നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ഇവർ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും ജിതിൻ‌ പറഞ്ഞു. വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിച്ചു.

തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി.

Exit mobile version