കോഴിക്കോട് : കോഴിക്കോട് കായക്കൊടിയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കാക്കുനി സ്വദേശി ചരളിൽ ജിബിൻ ലാൽ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കായക്കൊടി ക്രഷറിന് സമീപത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവതിയെ ജിബിൻ കയറിപ്പിടിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇന്നലെ രാത്രി തൊട്ടിൽപ്പാലം പോലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
