പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയായ ഒൻപതാംക്ലാസ്സുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.
ആറുപേർ കൂടൽ പൊലീസ് കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത നാലുപേരും പ്രായപൂർത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയിൽ ആയത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നൽകിയിരിക്കുന്ന മൊഴി. ഇതിൽ പ്രായപൂർത്തിയാകാത്ത എട്ടു പേരും ഉൾപ്പെടുന്നുവെന്നാണ് വിവരം.
മറ്റ് രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. അതില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് പോലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.അതിക്രമം നടത്തിയവരെല്ലാം പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ്.പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്‍റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
