Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവതിയും യുവാവും രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

കോഴിക്കോട് : കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്ക് പൂർണ്ണമായി കത്തിനശിച്ചു. ബൈക്ക് യാത്രികരായ യുവാവും യുവതിയും പരിക്കേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

കോഴിക്കോട് പുതിയപാലത്തിന് മുകളിൽ എത്തിയപ്പോൾ ബൈക്കിന് തീപിടിക്കുകയായിരുന്നു. പിന്നാലെ യാത്രികർ പുറത്തേക്ക് ഇറങ്ങിയതോടെ ബൈക്ക് പൂർണമായും കത്ത് നശിക്കുകയായിരുന്നു.

അപകട സമയത്ത് തൊട്ടടുത്ത് ഫുട്‌ബോൾ കളി കാണാൻ എത്തിയ ആളുകൾ ചേർന്നാണ് തീ അണച്ചതും യാത്രികരെ സുരക്ഷിതരായി മറ്റൊരു വാഹനത്തിൽ അയച്ചതും. രണ്ടുപേർക്കും പരിക്കുകളില്ല.

Exit mobile version