Site icon Fourteen Kerala – 14 Kerala News

സ്പാനിഷ് ആധിപത്യം; ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പ്രീ ക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. മൈക്കല്‍ ഒയാര്‍സബാല്‍ ഇരട്ട ഗോള്‍ നേടി. പെഡ്രോ പോറോയാണ് മൂന്നാം ഗോള്‍ നേടിയത്.

കളിയിലുടനീളം സമ്പൂര്‍ണ സ്പാനിഷ് ആധിപത്യമാണ് കാണാനായത്. 2010ല്‍ ലോകകപ്പ് കിരീടം നേടിയതിനു ശേഷമുള്ള സ്പെയിനിന്റെ ആദ്യ നോക്കൗട്ട് വിജയമാണ് ഇന്നുണ്ടായത്. ആദ്യ വിസില്‍ മുതല്‍ അച്ചടക്കവും പ്രതിരോധവും ആക്രമണവും പ്രദര്‍ശിപ്പിച്ച് ആധിപത്യമുറപ്പിക്കുകയായിരുന്നു സ്പാനിഷ്പട. ആദ്യ മിനിറ്റുകളില്‍ തന്നെ യമാല്‍ വന്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും ഓസ്ട്രിയ പ്രതിരോധിച്ചു.

കളിയുടെ 36-ാം മിനിറ്റിലും 66-ാം മിനിറ്റിലും 89-ാം മിനിറ്റിലുമാണ് സ്‌പെയ്ന്‍ വല കുലുക്കിയത്. 45-ാം മിനിറ്റില്‍ ഓസ്ട്രിയയുടെ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്‌സിലെത്തി. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

Exit mobile version