Site icon Fourteen Kerala – 14 Kerala News

പുതിയബസിന്റെ ആദ്യ ഓട്ടം ‘നവധാര’യ്ക്ക്

കടലുണ്ടി : കടലുണ്ടി-കോഴിക്കോട് റൂട്ടിലോടുന്ന അൽ അമീൻ പുതുതായി നിരത്തിലിറക്കിയ ബസിന്റെ ആദ്യദിവസത്തെ ഓട്ടത്തിൽ ലഭിക്കുന്ന മുഴുവൻ കലക്‌ഷനും തോഴിലാളികളുടെ വേതനവും നവധാര പാലിയേറ്റീവ് കെയർ സെന്ററിലെ കിടപ്പുരോഗികൾക്കായി നൽകി. കടലുണ്ടി ലെവൽക്രോസ് പരിസരത്ത് നടന്ന ചടങ്ങ് കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചീഫ് കോഡിനേറ്റർ ഉദയൻ കാർക്കോളി അധ്യക്ഷനായി. ബസ്സുടമ സി.കെ. അബ്ദുറഹ്‌മാൻ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ഡൽജിത്ത് അണ്ടിപ്പറ്റ്, പാലിയേറ്റീവ് ട്രഷർ ഒ. മനോജ്, സെക്രട്ടറി ഒ. വിശ്വനാഥൻ, ബസ് ഓണേഴ്‌സ് ഫറോക്ക് ഏരിയാപ്രസിഡന്റ് പി.കെ. അബ്ദുള്ളക്കോയ, ഏരിയാട്രഷറർ എ.വി. വഹാബ്, സി.കെ. റാഫത്ത്, ബസ് മാനേജർ എ. സുനിൽ, യൂനസ് കടലുണ്ടി, രാജേഷ് മാപ്പോലി, അബൂബക്കർ പഴയില്ലത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Exit mobile version