Site icon Fourteen Kerala – 14 Kerala News

വടകരയിലും കാഞ്ഞങ്ങാടും മണ്ണിടിഞ്ഞ് അപകടം; കാഞ്ഞങ്ങാട് കാർ യാത്രക്കാർക്കും ബൈക്ക് യാത്രക്കാരനും പരിക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി.
കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിലായത്.

കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുപ്പണം അരവിന്ദ് ലോഷ് റോഡിനു സമീപമാണ് മണ്ണിടിഞ്ഞത്. സമീപത്തെ വീട് അപകട ഭീഷണിയിലാണ് മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞു.
പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്, കടലിൽ വീണ തൊഴിലാളികളെ ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി.

കനത്ത മഴയിൽ കാസർഗോഡ് കീഴുർ കടപ്പുറത്തെ ശാരികയുടെ വീട് ആണ് തകർന്നത്. രാവിലെ 7 മണിയോടെയാണ് അപകടം. കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷൻ്റെ മേൽക്കൂരയും ശക്തമായ മഴയിൽ തകർന്നു. ഓടുകൾ ഇളകി താഴേക്ക് വീണെങ്കിലും പോലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്തെ മരം മുറിഞ്ഞു വീണും അപകടമുണ്ടായി.

Exit mobile version