Site icon Fourteen Kerala – 14 Kerala News

കടിയേറ്റിട്ടും തിരിഞ്ഞുനോക്കിയില്ല! ഇടുക്കിയിൽ തെരുവുനായ കടിച്ചവർക്ക് ചികിത്സ നിഷേധിച്ചു; കുട്ടികളടക്കമുള്ളവർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ഇടുക്കി : ഇടുക്കിയിൽ തെരുവുനായ കടിച്ചവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതായി പരാതി . കുട്ടികളക്കം നാലുപേർക്കാണ് ചികിത്സ നിഷേധിച്ചത് . ഒടുവിൽ ഇവർ കുമളിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.

ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റവർ കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. രണ്ടിടത്തും ചികിത്സ ലഭിക്കാതെ വന്നതോടെ കോട്ടയത്തേക്ക് പോവുകയായിരുന്നു. കടിയേറ്റ നാലുപേരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

Exit mobile version