Site icon Fourteen Kerala – 14 Kerala News

ചുരം എട്ടാം വളവില്‍ ലോറി കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം

താമരശ്ശേരി: ചുരം എട്ടാം വളവില്‍ ലോറി കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം കയറുകയായിരുന്ന ലോറിയാണ് കേടായി റോഡില്‍ കുടുങ്ങിയത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ഇരുഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിക്കുന്നു.

Exit mobile version