Site icon Fourteen Kerala – 14 Kerala News

ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം ചിറയില്‍ ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

കോഴിക്കോട് : നാദാപുരം ഇരിങ്ങണ്ണൂരിൽ ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ നിലയിൽ .ഇരിങ്ങണ്ണൂർ ശിവക്ഷേത്രം ചിറയിലെ ആമകളാണ് കൂട്ടത്തോടെ ചത്ത് പൊങ്ങിയിട്ടുള്ളത്. ക്ഷേത്രച്ചിറയിലെ കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ് പതിനഞ്ചോളം ആമകള്‍ ചത്തൊടുങ്ങിയത്. ചൊവ്വാഴ്ചയാണ് സംഭവം. വാര്‍ഡ് മെമ്പര്‍ യുകെ വിനോദ് കുമാര്‍ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

ജലാശയങ്ങളിൽ ആമകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് പ്രധാനമായും ജലമലിനീകരണം, അണുബാധ അല്ലെങ്കിൽ വിഷാംശം കലരുന്നത് മൂലമാകാം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുൻപ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പരിശോധനയ്ക്കു ശേഷമേ കൃത്യമായ കാരണം വ്യക്തമാകുള്ളു.

Exit mobile version