Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് അറസ്റ്റിലായി.

തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് ബസിൽ കയറിയ യാത്രക്കാരിയാണ് അതിക്രമം നേരിട്ടത്.

കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്തുനിന്ന് ബസിൽ കയറിയ പ്രതി, ആദ്യം മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.

യുവതി വിവരം അറിയിച്ചതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവർ സംഭവത്തിൽ ഇടപെട്ടു. തുടർന്ന് ബസ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

Exit mobile version