Site icon Fourteen Kerala – 14 Kerala News

ഇൻസ്റ്റാഗ്രാം സൗഹൃദം ചതിയായി; മൂന്നാറിൽ രണ്ട് വിദ്യാർഥിനികളെ ലോഡ്ജിൽ പ്രവേശിപ്പിച്ച് പീഡിപ്പിച്ചതായി പരാതി

മൂന്നാർ : മൂന്നാറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ ലോഡ്ജിൽ പ്രവേശിപ്പിച്ച് രണ്ടുദിവസം പീഡിപ്പിച്ചതായി പരാതി. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികളെ മാട്ടുപ്പെട്ടി റോഡിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.

മൂന്നാറിലെ വീട്ടിൽനിന്നു തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കു പുറപ്പെടുന്നതിനു ബസ് കയറാനായി ടൗണിലേക്കു പോകുന്നതിനിടയിലാണ്, മാട്ടുപ്പെട്ടി റോഡിലെ ലോഡ്ജിൽ താമസിച്ചിരുന്ന രണ്ട് യുവാക്കൾ ഇരുവരെയും വിളിച്ചു മുറിയിൽ കയറ്റിയത്. ഇവർ തമ്മിൽ ഇൻസ്റ്റഗ്രാം വഴി നേരത്തേ പരിചയമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെയാണു കുട്ടികൾ സ്കൂളിലെത്തിയത്. അധ്യാപകർ നടത്തിയ അനേഷണത്തിലാണു പീഡന വിവരം പുറത്തറിഞ്ഞത്. മൂന്നാർ പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി എസ്എച്ച് ഒ.ജെ.ബിനോദ് കുമാർ പറഞ്ഞു.

Exit mobile version