Site icon Fourteen Kerala – 14 Kerala News

രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല, കൈകൊടുക്കുന്നതോ വണങ്ങുന്നതാണ് പതിവ്’ -പിണറായി വിജയൻ

കോഴിക്കോട്: രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല. രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പ്രവൃത്തികളിലൂടെ ബിജെപിക്ക് സഹായകയായി മാറുന്ന നില ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല. കൈകൊടുക്കുന്നതോ വണങ്ങുന്നതാണ് പതിവ്. എന്നാൽ, കെട്ടിപ്പിടിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ കണ്ടു. രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്നതാണ് അത്.അതിൽ തനിക്ക് ആക്ഷേപം ഇല്ല. മറ്റൊരു രീതിയിള്ള ചിത്രീകരണമാണിത്. രാഹുൽ ​ഗാന്ധി ഇൻഡ്യ വേദിയെ എങ്ങനെ കാണുന്നു എന്നതാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‌

ഇൻഡ്യ സഖ്യം ഇന്ന് എത്തിചേർന്ന സ്ഥിതി വിശേഷമുണ്ട്. അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ കോൺ​ഗ്രസ് ഇതര പാർട്ടികൾ യോഗത്തിൽ തന്നെ ശബ്ദമുയർത്തിരുന്നു. കോൺ​ഗ്രസിനെതിരെയാണ് ശബ്ദിച്ചത്. ഡിഎംകെ എവിടെ നിൽക്കുന്നു എന്ന് നമ്മൾ കാണുന്നു.
അതിന് കാരണം കോൺ​ഗ്രസിൻ്റേയും രാഹുൽ ​ഗാന്ധിയിടേയും സമീപനമാണ്. പലപ്പോഴും ബിജെപിക്ക് സഹായകയായി മാറുന്ന നില രാഹുൽ ഗാന്ധിയുടെ പ്രവൃത്തിയിലൂടെ ഉണ്ടാകുന്നുവെന്നും പിണറായി വിജയൻ.

കേരളത്തിലെ നിപ്പ സാഹചര്യം ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും സർക്കാരും ആരോഗ്യവകുപ്പും മുൻകൈ എടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ അടുത്തിടെ ഉണ്ടായ ആരോഗ്യ മന്ത്രിമാർ മെഡിക്കൽ ബിരുദദാരികൾ അല്ല.പക്ഷെ ഇവർ എങ്ങനെയാണ് നിപ്പയെ നേരിട്ടതെന്ന് എല്ലാവർക്കും അറിയാമെന്നും പിണറായി വിജയൻ. ആരോഗ്യ മന്ത്രി ഇതുവരെ കോഴിക്കോട് സന്ദർശിച്ചില്ല. ആരോഗ്യ മന്ത്രി വരുന്നത് വലിയ ഇടപെടലാണ് ഉണ്ടാക്കുക. സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version