Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് വടകരയിൽ 90-കാരിയെ വീട്ടിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : വടകര മണിയൂരിൽ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മന്തരത്തൂർ പോസ്റ്റിന് സമീപം വടക്കെ തൂണോറേമ്മൽ വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (90) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാണിയെ താമസസ്ഥലത്തെ വീടിന് പിന്നിലെ വരാന്തയിലുള്ള ഇരുമ്പ് ഗ്രില്ലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കെട്ടഴിച്ച് വടകര താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Exit mobile version