Site icon Fourteen Kerala – 14 Kerala News

മദ്യലഹരിയിൽ സ്റ്റിയറിങ് പിടിച്ചു, റോഡിൽ നാട്ടുകാരെ വെല്ലുവിളിച്ചു; കോട്ടയം ചിങ്ങവനത്ത് റോഡിൽ യുവതിയുടെ പരാക്രമം

കോട്ടയം: കോട്ടയം ചിങ്ങവനത്ത് മദ്യലഹരിയിൽ യുവതി കാറോടിച്ച് റോഡിൽ വൻ പരാക്രമം നടത്തി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
അമിതമായി മദ്യപിച്ച് കാറുമായി എത്തിയ ഇത്തിത്താനം സ്വദേശിനി ജോമി ജോസഫ് ആദ്യം നിയന്ത്രണം വിട്ട് ഒരു സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോകാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ തടഞ്ഞതോടെയാണ് രംഗം കൂടുതൽ വഷളായത്.

ലഹരി മൂത്ത നിലയിലായിരുന്ന യുവതി കാറിൽ നിന്നിറങ്ങി പ്രദേശവാസികളോട് തട്ടിക്കയറുകയും ഇത് വലിയ രീതിയിലുള്ള കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. റോഡിൽ പരസ്യമായി അസഭ്യം പറയുകയും നാട്ടുകാരെ നേരിടാൻ തുനിയുകയും ചെയ്ത യുവതിയുടെ പരാക്രമം കാരണം പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

സംഭവമറിഞ്ഞ് ചിങ്ങവനം പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇവർ അമിതമായി മദ്യപിച്ചിരുന്നതായി വ്യക്തമായതോടെ, മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും പൊതുസ്ഥലത്ത് ക്രമസമാധാന ലംഘനം നടത്തിയതിനും ജോമി ജോസഫിനെതിരെ പോലീസ് കേസെടുത്തു.

Exit mobile version