Site icon Fourteen Kerala – 14 Kerala News

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാനവ്യാപകമായി എൻഐഎ മിന്നൽ റെയ്ഡ്

മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിൽ വൻതോതിൽ സ്ഫോടകവസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മിന്നൽ റെയ്ഡ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഒരേസമയം പരിശോധന ആരംഭിച്ചത്.

കണ്ണൂർ ചെറുപുഴയിൽ ചൂണ്ട സ്വദേശി അനിൽകുമാറിന്റെ വീട്ടിലും കാസർഗോഡ് ചിറ്റരിക്കാലിൽ സജിയുടെ വീട്ടിലുമാണ് റെയ്‌ഡ്‌. കോഴിക്കോട് എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലും എൻഐഎ പരിശോധന നടത്തി.

2026 ഫെബ്രവരി 2ന് മലപ്പുറം തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയാണ് ഹാരിസ്. പുലർച്ചെ 5 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.മലപ്പുറത്ത് രണ്ടിടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നത്. മുക്കം സ്വദേശിയുടെ ക്വാറിയിലേക്ക് സ്‌ഫോടക വസ്തു എത്തിച്ചെന്നാണ് ലഭ്യമാകുന്ന വിവരം. വലിയ അളവില്‍ സ്‌ഫോടക വസ്തു എത്തിച്ചതിലാണ് പരിശോധന.

Exit mobile version