Site icon Fourteen Kerala – 14 Kerala News

എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

എബോള വൈറസ് വ്യാപനം അതിവേ​ഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ കാരണമായി. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയർന്ന അപകടസാധ്യതയെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

അതിനിടെ എബോള രോ​ഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ ഡി ആർ കോം​ഗോയിൽ ആക്രമണം ഉണ്ടായി. മരിച്ചവരുടെ മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധുക്കൾ കൊണ്ടുപോകുകയാണ്. സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും ശവസംസ്കാര രീതികളും രോഗവ്യാപനത്തിന് കാരണമാകുന്നതായും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

അതേസമയം, എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾക്ക് ഡിജിസിഎ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. വിമാനക്കമ്പനികൾ ഓൺ ബോർഡ് നിരീക്ഷണം നടത്തണം. യാത്രക്കാരിൽ നിന്ന് സെൽഫ് ഡിക്ലറേഷൻ ഫോം ശേഖരിക്കണം. യാത്രയ്ക്കിടെ പ്രത്യേക അറിയിപ്പുകൾ നൽകണം.

Exit mobile version