Site icon Fourteen Kerala – 14 Kerala News

മെഡിക്കൽ സംരംഭകത്വ വികസനകേന്ദ്രം മെഡിക്കൽ കോളേജിൽ ആരംഭിച്ചു

കോഴിക്കോട് : ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കും മെഡിക്കൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും ശക്തിയും മാർഗദർശനവും നൽകുന്ന ഐ.ഇ.ഡി.സി. (ഇനവേഷൻ ആൻഡ്‌ ഒാൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ്‌ സെന്റർ) മെഡിക്കൽകോളേജിൽ ആരംഭിച്ചു. ദേശീയ ഓങ്കോളജി സമ്മേളനമായ അഖിലേന്ത്യാ ഓങ്കോസ്കോപ് ഓങ്കോളജി സമ്മിറ്റിന്റെ ഭാഗമായാണ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. മെഡിക്കൽകോളേജ് വൈസ് പ്രിൻസിപ്പലും ഒഫ്താൽമോളജി വിഭാഗം പ്രൊഫസറുമായ ഡോ. കെ. രഞ്ജിനി ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽകോളേജ് മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഐ.ഇ.ഡി.സി. നോഡൽ ഓഫീസറുമായ ഡോ. റോജിത് കെ. ബാലകൃഷ്ണൻ, പാത്തോളജി വിഭാഗം മേധാവി ഡോ. സജി ഫ്രാൻസിസ്, ഐ.ഇ.ഡി.സി. നോഡൽ ഓഫീസർമാരായ ഡോ. ഷാജി എസ്. നായർ, ഡോ. ട്രിനെറ്റ് കൂട്ടോ, ഓർഗനൈസിങ് സെക്രട്ടറി ഡോ. സാനു ദേവ് സദാനന്ദ്, ഐ.എം.എ. കേരള സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ആദർശ് വിജയൻ, അനു മരിയ (കേരള സ്റ്റാർട്ടപ്പ് മിഷൻ) എന്നിവർ സംസാരിച്ചു.

Exit mobile version