Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് മൊകേരിയിൽ ഹോട്ടൽ നടത്തിപ്പുകാരനായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൊകേരി മാറുള്ള ചാലിൽ വീട്ടിൽ പൊക്കന്റെ മകൻ ബാലൻ (70) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.30-യോടെയാണ് സംഭവം. ബാലൻ കച്ചവടം നടത്തുന്ന മൊകേരിയിലെ ഹോട്ടലിന് പുറകുവശത്തുള്ള ഹാർഡ്‌വെയർ ഷോപ്പിന്റെ വരാന്തയിൽ തൂങ്ങിയ നിലയിലാണ് മൃതേഹം കണ്ടെത്തിയത്.

ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Exit mobile version