Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ എടോളി താഴെ ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കാറിൽ ചെറുവണ്ണൂർ സ്വദേശികളായ പൂവുത്തും ചാലിൽ ലാലു ഭാര്യ സോന എന്നിവരാണ് ഉണ്ടായിരുന്നത്. സോന മരിച്ചതായാണ് വിവരം.

നാട്ടുകാരനും പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് ഇവരെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 6 മാസം ഗർഭിണിയാണ് സോന. ഗുരുതരമായി പൊള്ള ലേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version