Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നാദാപുരത്ത് വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റ സംഭവം; പോലീസ് കേസെടുത്തു, ലോറി ഡ്രൈവറുടെ അശ്രദ്ധയെന്ന് പരാതി

കോഴിക്കോട് : നാദാപുരത്ത് വാണിമേലിൽ കുങ്കൻ നിരവുമ്മലിൽ ഗ്യാസ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റ സംഭവത്തിൽ വളയം പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം 3.10-ഓടെയായിരുന്നു സംഭവം.

വെള്ളിയോട് ഭാഗത്തുനിന്നും നമ്പ്യാത്താംകുണ്ടിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ, റോഡിൽ വെച്ച് തിരിക്കുകയായിരുന്ന ഗ്യാസ് ലോറി പെട്ടെന്ന് പിറകോട്ടെടുത്ത് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന ഫാത്തിമ (75), ഹിബ ഫാത്തിമ (13), ഫിദ ഫാത്തിമ (9), ഓട്ടോ ഡ്രൈവർ ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഫിദ ഫാത്തിമയുടെ പല്ലിന് പൊട്ടലേറ്റു. ഓട്ടോ ഡ്രൈവർ ഹാരിസിന് എല്ലിനും ഷോൾഡറിനും പരിക്കുണ്ട്.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Exit mobile version