Site icon Fourteen Kerala – 14 Kerala News

ഒറ്റമഴയിൽ പെരുമാൾപുരത്ത് ദേശീയപാതയിലെ വെള്ളം വീട്ടിലെത്തി

തിക്കോടി : ഒരു മഴപെയ്തതോടെ നിർമാണം നടക്കുന്ന ദേശീയപാതാ പെരുമാൾപുരംഭാഗത്ത് റോഡിൽനിന്ന്‌ വെള്ളം സമീപത്തെ വീട്ടിലെത്തി. ദേശീയപാതയിൽ ആറുവരിപ്പാത ഭാഗികമായി പൂർത്തിയാക്കിയ പെരുമാൾപുരം റോഡിന്റെ പടിഞ്ഞാറ് ഭാഗത്തേയ്ക്കാണ് വെള്ളം കുത്തിഒഴുകിയത്.

ശക്തമായ മഴയിൽ റോഡരികിൽ താമസിക്കുന്ന ‘അമ്പാടി’യിൽ രവീന്ദ്രന്റെ വീട്ടിലേക്ക് വെള്ളവും മണ്ണും ചെളിയും കുത്തിയൊഴുകി വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും രണ്ടു ബൈക്കുകളും ചെളിയിൽ പുതഞ്ഞു. രാത്രിയിലുണ്ടായ ശക്തമായ മഴയിൽ ശബ്ദംകേട്ട് പുറത്തെത്തിയപ്പോഴേക്കും വീടിന്റെയും ഉള്ളിൽ മുഴുവൻ ചളിയും വെള്ളവും കയറിയ അവസ്ഥയിലായിരുന്നെന്ന് രവീന്ദ്രൻ പറഞ്ഞു. ഇപ്പോൾ വീടിന് വലിയ സുരക്ഷാഭീഷണിയാണുള്ളത്.

Exit mobile version