Site icon Fourteen Kerala – 14 Kerala News

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

ബത്തേരി : ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റ വിഷ്ണു ചികിത്സയിലാണ്. മരിച്ച ചെമ്പന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പന്തല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version