Site icon Fourteen Kerala – 14 Kerala News

യു.ഡി.എഫ്. നേതാക്കൾക്ക് നന്ദിപറയാൻ കെ.എം. അഭിജിത്ത് വീടുകളിലെത്തി

നാദാപുരം : യു.ഡി.എഫിന്റെ സംസ്ഥാനനേതാക്കൾക്ക് നന്ദിപറയാൻ നാദാപുരം നിയോജകമണ്ഡലത്തിൽനിന്ന്‌ വൻവിജയം നേടിയ കെ.എം. അഭിജിത്ത്‌ എത്തി.

മണ്ഡലത്തിൽ നേതാക്കളുടെ സജീവസാന്നിധ്യത്തിന് നന്ദിപറയാനാണ് അഭിജിത്ത് കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ വീടുകളിലെത്തിയത്.

തനിക്ക് പിന്തുണനൽകിയ സാമൂഹികപ്രവർത്തകരെയും പൊതുപ്രവർത്തകരെയും ഫോണിൽവിളിച്ച് നന്ദിയറിയിച്ചു. യു.ഡി.എഫ്. നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, സൂപ്പി നരിക്കാട്ടേരി, പി.കെ. ഹബീബ്, എം.പി. ജാഫർ, കെ.പി. മുഹമ്മദ്, മുഹ്‌സിൻ വളപ്പിൽ എന്നിവരോടൊപ്പമാണ് സംസ്ഥാനനേതാക്കളെ സന്ദർശിച്ചത്.

Exit mobile version