Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. കോഴിക്കോട് പേരാമ്പ്രയിൽ നിർമാണ തൊഴിലാളിക്കാണ് പൊള്ളലേറ്റത്. ആവള കുട്ടോത്ത് കണ്ണങ്കോട്ട് പ്രദീപ് കുമാർ(52) ആണ് സൂര്യാതപമേറ്റത്.

വേളം പെരുവയലിൽ കെട്ടിട നിർമാണ ജോലിക്കിടെ ഇയാൾക്ക് ശ്വാസ തടസവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആവള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version