Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി സ്വദേശി അജ്മൽ ബിലാൽ ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച പട്ടാപ്പകലാണ് സംഭവം. യുവതിയുടെ സ്കൂട്ടർ തകരാറിലായി എന്ന് വിശ്വസിപ്പിച്ചായിരുന്നു ആക്രമണം. താൻ ഇത് നന്നാക്കിത്തരാം എന്ന് പറഞ്ഞ് വർക്ക് ഷോപ്പിലേക്ക് പോകുന്നതിനിടെ വിജനമായ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

കയറി പിടിക്കാനും ആക്രമിക്കാനും ശ്രമിച്ചപ്പോൾ പെൺകുട്ടി ഉടൻ തന്നെ സ്കൂട്ടർ എടുത്ത് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പിന്നെയും പിന്നാലെ വന്ന് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി. ഇതിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Exit mobile version